Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: WILD ELEPHANT

കുട്ടമ്പുഴയിൽ ആന കിണറ്റിൽ വീണ ആനയെ രക്ഷിച്ചു

എറണാകുളം: കുട്ടമ്പുഴയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ച് കാട്ടിലേക്ക് വിട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വനമേഖലയോട് ചേർന്ന പ്രദേശത്തെ കിണറ്റിൽ ആന വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗത്തെ മണ്ണ് നീക്കി ആനയ്ക്ക് പുറത്തേക്ക് കയറാൻ വഴിയൊരുക്കി. ഇതിലൂടെയാണ് ആന സുരക്ഷിതമായി കരയിലെത്തിയത്. കിണറ്റിൽ വീണതിനെ തുടർന്ന് ആനയുടെ തുമ്പിക്കൈയ്ക്ക് ചെറിയ പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് […]
Read more

ആന കിണറ്റിൽ വീണ സംഭവം; ആനയെ തിരികെ കാട്ടിലേക്ക് തന്നെ വിടും

എറണാകുളം: കുട്ടമ്പുഴയിൽ കാട്ടാന വീട്ടുവളപ്പിലെ കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ നാട്ടുകാർ ഉടൻ വിവരം വനംവകുപ്പിനെ അറിയിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന് ചുറ്റുമുള്ള മണ്ണ് നീക്കി ആനയെ സുരക്ഷിതമായി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആനയുടെ തുമ്പിക്കൈയിൽ ചെറിയ പരിക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ആനയെ കാട്ടിലേക്ക് തന്നെ തിരികെ വിടാനാണ് നിലവിലെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. […]
Read more

കാട്ടാനയും നാട്ടുകാരും കൂട്ടായി; ചന്ദ്രോത്തുകാരുടെ സ്വന്തം ലക്ഷ്മി

വയനാട്: ചേകാടിയിലെ വനഗ്രാമമായ ചന്ദ്രോത്തെ ഉന്നതിക്ക് സമീപം ഒരു കാട്ടാന നാട്ടുകാരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ‘ലക്ഷ്മി’ എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന ഈ ആന ദിവസവും ജനവാസ മേഖലയിലെത്തി ആളുകളുമായി ഇടപഴകുന്നതാണ് പ്രത്യേകത. വനാതിർത്തിയോട് ചേർന്ന കിടങ്ങിന് സമീപം ദിവസവും രാവിലെ എത്തുന്ന ലക്ഷ്മി വൈകുന്നേരം വരെ അവിടെ തന്നെ ഉണ്ടാകും. ഇടയ്ക്ക് വനത്തിനുള്ളിലേക്ക് പോയാലും ആളുകളുടെ ശബ്ദം കേട്ടാൽ ഉടൻ തിരികെ എത്തുന്ന സ്വഭാവമാണ് ഇവർക്കുള്ളത്. നാട്ടുകാർ നൽകുന്ന ചക്കയും മാങ്ങയും ലക്ഷ്മി വാങ്ങിക്കഴിക്കുന്നതായും പറയുന്നു. […]
Read more

നിരന്തരം ഭീഷണിയായിരുന്ന ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

കൊച്ചി: കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ നിരന്തരമായി ഭീഷണി സൃഷ്ടിച്ചിരുന്ന കാട്ടാനയ്ക്ക് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ചു. ഇന്ന് രാവിലെയാണ് നടപടികൾ ആരംഭിച്ചത്. ആനയെ മയക്കുവെടി വച്ച് ബോധം കെടുത്തിയ ശേഷമാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. രണ്ട് ഡോസ് മയക്കുവെടി പ്രയോഗിച്ച ശേഷമായിരുന്നു നടപടി. രണ്ട് ദിവസത്തിനുള്ളിൽ ആനയെ ഉൾക്കാട്ടിലേക്ക് മാറ്റി നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇനി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read more

ആളുകൾക്ക് നേരെ പാഞ്ഞടുത്തു കാട്ടാന: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഞായറാഴ്ച വെറ്റിലപാറ–വഞ്ചിക്കടവ് റോഡിലാണ് സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് നേരെ കാട്ടാന പെട്ടെന്ന് ചിന്നം വിളിച്ച് ഓടിയെത്തുകയായിരുന്നു. ആനയെ കണ്ടതോടെ ആളുകൾ ഭയന്ന് ചിതറിയോടി. ഓടുന്നതിനിടെ ചിലർ വീണ് രണ്ട് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. മധുവിന്റെ വീടിന് മുന്നിൽ, മകന്റെ വിവാഹത്തിന് എത്തിയ ബന്ധുക്കൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. ഇതോടെ എല്ലാവരും ജീവൻ രക്ഷിക്കാൻ ഓടി. ആളുകൾ ഓടിയതിനിടെ വീടിന് […]
Read more

വയനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന; പിടികൂടാൻ ശ്രമം തുടരുന്നു

വയനാട്: സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. താത്തൂര്‍ ടസ്കര്‍ വണ്‍ എന്നാണ് ആനയ്ക്ക് വനംവകുപ്പ് നൽകിയ പേര്ത. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ പിടികൂടാത്തതിൽ […]
Read more

വയനാട് തലപ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാന

വയനാട്: തലപ്പുഴയിലെ ജനവാസ മേഖലയിൽ കാട്ടാന. പ്രദേശത്ത് കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനയാണ് താഴെചിറക്കര ഭാഗത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ പതിനെട്ട് ദിവസമായി തേയില തോട്ടമേഖലയായ താഴെചിറക്കര പ്രദേശത്തെ ജനങ്ങൾ കാട്ടാന ഭീതിയിലാണ്. വനംവകുപ്പ് പടക്കം പൊട്ടിച്ച് കാട്ടാനയെ തിരികെ കാട്ടിലേക്ക് അയക്കുമെങ്കിലും തിരിച്ച് വീണ്ടും കാട്ടാന ഇതേ സഥലത്തേക്ക് എത്തുകയാണ്. ഓരോ ദിവസവും പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ് തൊഴിലെടുക്കാനായി തോട്ടം മേഖലയിലേക്ക് എത്തുന്നത്. വനം വകുപ്പ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പ്രായാധിക്യമുള്ള കാട്ടാനയുടെ തലയിൽ മൂന്നിലേറെ […]
Read more

പീച്ചി ഡാം റിസർവോയറിൽ കാട്ടാന പ്രസവിച്ചു

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ കാട്ടാന പ്രസവിച്ചു. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടിയാന ചെളിയിൽ കുടുങ്ങി. പ്ലാക്കോട് കച്ചിത്തോടാണ് സംഭവം. ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. അതേസമയം, വനപാലകരെത്തി കാട്ടാനക്കുട്ടിയെ ചെളിയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമം തുടങ്ങി.
Read more

നടുറോഡിൽ കാട്ടാന; വയനാട്ടിൽ സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് പാടിവയലിൽ നടുറോഡിൽ കാട്ടാനയിറങ്ങി.ആനയ്ക്ക് മുമ്പിൽ പെട്ട സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ട് തലനാരിഴയ്ക്ക് . മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരി മുർഷിദയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നൈറ്റ് ‍ഡ്യൂട്ടിക്കായി പോകവേയാണ് മുർഷിദ കാട്ടാനയുടെ മുൻപിൽ പെട്ടത്. വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. വണ്ടി വെട്ടിച്ച് മുന്നോട്ട് പോയതു കൊണ്ട് മുർഷിദ രക്ഷപ്പെട്ടു. ആന പിന്നാലെ വരാതിരുന്നതും രക്ഷയായി. അപൂർവമായി ആന പ്രദേശത്ത് ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമർ ഇലാഹി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മരിച്ച യുവാവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു അപകടം. രൂക്ഷമായ കാട്ടാന ശല്യമുള്ള മേഖലയാണ് ഇതെന്ന് നാട്ടുകാർ പ്രതികരിച്ചു.
Read more
Advertisement
WhiteswanTV Footer