Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

ഫസല്‍ വധക്കേസ്; തൂവാല കാണാതായ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

തലശ്ശേരി: ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൊച്ചി സിബിഐ കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സിജെഎം കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് കാണാതായത്. കവർ തുറന്നപ്പോൾ തൂവാല ഇല്ലാതിരുന്നതായി കണ്ടെത്തുകയായിരുന്നു. കവറിന് പുറത്തായി “എലി കൊണ്ടുപോയി” എന്ന് കുറിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം ഇതിനകം തെളിവായി അംഗീകരിച്ചതിനാൽ തൂവാല നഷ്ടമായത് കേസിനെ ബാധിക്കില്ലെന്ന നിലപാടാണ് […]
Read more

മെഡിക്കൽ കോളേജുകളിലേക്ക് ആരോഗ്യമന്ത്രി; രോഗികളുടെ അഭിപ്രായം കേൾക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ നേരിട്ട് കേൾക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഡോക്ടർ ഡോ. ഹാരിസ് ചിറക്കൽ മുന്നോട്ടുവച്ച നിർദേശങ്ങൾ സ്വാഗതാർഹമാണെന്നും അതനുസരിച്ചാണ് മെഡിക്കൽ കോളേജുകൾ സന്ദർശിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് ഉള്ളത് രോഗി പരിചരണത്തെ ബാധിക്കുന്നുണ്ടെന്നും, അതിനായി കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു ആശുപത്രികൾ പാവപ്പെട്ടവർക്ക് പ്രധാന ആശ്രയമാണെന്നും, എന്നാൽ നിലവിൽ വിവിധ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശുചിത്വം ഉൾപ്പെടെയുള്ള […]
Read more

കോഴിക്കോട് പെരുമണ്ണയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്ന് വയസുമുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കണമെന്ന് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി പ്രത്യേക പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Read more

‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; രൂക്ഷ വിമർശനവുമായി മാല പാര്‍വതി

എറണാകുളം: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് നടി മാല പാര്‍വതി ആവശ്യപ്പെട്ടു. സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമായ സാഹചര്യമുണ്ടാക്കിയെന്നും അവർ വിമർശിച്ചു. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്നും, ഇരുവരും സ്വയം മാറിനിൽക്കണമെന്നും മാല പാർവതി പറഞ്ഞു. ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് ഭരണ ചുമതല ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് വഴിക്കാണെന്നും ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും മാല പാർവതി പറഞ്ഞു. വനിതാ നേതൃത്വം വേണമെന്ന് […]
Read more

പൂച്ച പെറ്റ് കിടക്കുന്ന ഖജനാവല്ല; ബാക്കിയുള്ളത് 5,429 കോടി രൂപ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് യുഡിഎഫ് സർക്കാർ ചുമതലയേറ്റ സമയത്ത് സംസ്ഥാന ഖജനാവിൽ 5,429 കോടി രൂപ ബാക്കിയുണ്ടായിരുന്നുവെന്ന് ധനവകുപ്പിന്റെ വിവരാവകാശ രേഖ. ഈ മാസം ഒന്നുവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരാവകാശ മറുപടിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കാനിരിക്കെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. കേരളം സാമ്പത്തികമായി തകർന്ന സംസ്ഥാനമാണെന്ന എ കെ ആന്റണിയുടെ പരാമർശം നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക […]
Read more

മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനതപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് തുടരുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും […]
Read more

വാക്കുതര്‍ക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വാക്കുതർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശിയായ ശ്യാമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശ്യാമിന്റെ അച്ഛൻ ശബരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് ശ്യാമിന്റെ തലയ്ക്ക് അടിയേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടൻ തന്നെ ശബരി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ എസ്. സുനിൽകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ മാറ്റം വരുത്തിയ ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് ആരോപണം. സർക്കാർ ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതായാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു;സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കൊല്ലം: വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ കൗൺസലിങിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. സന്തോഷ് സുകുമാരൻ (69) ആണ് പിടിയിലായത്. ഇയാൾ മയ്യനാട് സ്വദേശിയാണ്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ ആശുപത്രിയിൽ കൗൺസലിങിന് എത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ഒറ്റയ്ക്കായി മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസലിങ് എന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പിന്നീട് പെൺകുട്ടി പത്താം ക്ലാസിലെത്തിയ സമയത്ത് നഗ്നചിത്രങ്ങൾ എടുക്കുകയും സ്വന്തം നഗ്നചിത്രങ്ങൾ കാണിച്ചും ഇയാൾ പീഡനം തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ […]
Read more

മലങ്കര ടൂറിസം പദ്ധതിയില്‍ ക്രമക്കേട്; റോഷി അ​ഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം

ഇടുക്കി: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലയിലെ മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് നടപടി. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് മേധാവിയുടെ നിർദേശം. പരാതിപ്രകാരം, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ ഗുരുതര […]
Read more
Advertisement
WhiteswanTV Footer