Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

രോഗം തിരിച്ചറിഞ്ഞതിന് ശേഷം സീരീസിൽ നിന്ന് പിൻമാറാൻ ഞാൻ ശ്രമിച്ചു ; സാമന്ത

സ്പൈ ആക്ഷൻ ടെലിവിഷൻ സീരീസായ സിറ്റാഡൽ ഹണി ബണ്ണിയാണ് സാമന്തയുടെ ഏറ്റവും പുതിയ പ്രൊജക്ട്. നവംബറിലാണ് സീരീസ് പ്രദർശനത്തിനെത്തുന്നത്. ബോളിവുഡ് താരം വരുൺ ധവാനാണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പാണ് നടി സാമന്തയ്ക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡറായ മയോസൈറ്റിസ് സ്ഥിരീകരിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്ന് താരം ഇടവേള എടുക്കുകയും ചെയ്തിരുന്നു. രോഗത്തെ തുടർന്നുണ്ടായ ശരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് നടി സാമന്ത ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. രോഗം തിരിച്ചറിഞ്ഞതിന് ശേഷം സീരീസിൽ നിന്ന് മാറാൻ താൻ ശ്രമിച്ചിരുന്നുവെന്ന് […]
Read more

‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി

എൻ.വി. മനോജ് സംവിധാനത്തിൽ പുതുമുഖ താരം ബാലാജി ജയരാജ് നായകനായെത്തുന്ന ചിത്രം ‘ഓശാന’ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര, അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ജോസ്.എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണയമാണ് ഈ ചിത്രത്തിന്‍റെ കാതലായ വിഷയം. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത […]
Read more

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും

തിരുവനന്തപുരം : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കും. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 21ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രാവിലെ മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന […]
Read more

ഷാർപ്പ് ഷൂട്ടറായ യോഗേഷിന്റെ വീഡിയോ വൈറൽ ; പൊലീസുകാർക്ക് സസ്‌പെൻഷൻ

മുംബൈ : ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറായ യോഗേഷിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രാദേശിക മാധ്യമപ്രവർത്തകരുമായി ഷാർപ്പ് ഷൂട്ടർ യോഗേഷ് സംസാരിക്കുന്നത് വിവാദമായിരുന്നു. മഥുര സീനിയർ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിഡിയോയിൽ മഥുരയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് ഷൂട്ടർ പറഞ്ഞിരുന്നു. മുംബൈയിൽ വെടിയേറ്റ് മരിച്ച ബാബ സിദ്ദിഖിയെക്കുറിച്ചും അയാൾ മൊഴി നൽകിയിരുന്നു. റിഫൈനറി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റംസനേഹി, ഹെഡ് […]
Read more

തൊഴിലാളി കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി ഉമർ അബ്ദുല്ല

ശ്രീനഗർ : പ്രദേശവാസിയല്ലാത്ത തൊഴിലാളി കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി ഉമർ അബ്ദുല്ല. തെക്കൻ കശ്മീർ ജില്ലയിലെ സൈനപോരയിലെ വാച്ചി പ്രദേശത്തെ വയലിലാണ് അശോക് ചൗഹാൻ എന്ന തൊഴിലാളിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്. ‘ദക്ഷിണ കശ്മീരിൽ തീവ്രവാദികളുടെ കൈയ്യാലുള്ള അശോക് ചൗഹാ​ന്‍റെ മരണത്തെക്കുറിച്ച് കേൾക്കുന്നതിൽ വളരെ ദു:ഖമുണ്ട്. ഈ ആക്രമണങ്ങൾ വെറുപ്പുളവാക്കുന്നതാണ്. സാധ്യമായ രീതിയിൽ ശക്തമായി അപലപിക്കേണ്ടതാണ്. മരിച്ചവരുടെ കുടുംബത്തിനും ഉറ്റവർക്കും ഞാൻ എ​ന്‍റെ അനുശോചനം അറിയിക്കുന്നു’ അബ്ദുള്ള എക്‌സിൽ പറഞ്ഞു. ചൗഹാ​ന്‍റെ ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ […]
Read more

ബിരേൻ സിങ്ങിനെ മാറ്റണം ; കേന്ദ്ര നേതൃത്വത്തിന് 19 ബിജെപി എംഎൽഎമാരുടെ നിവേദനം

ഗുവാഹതി : മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു 19 ബിജെപി എംഎൽഎമാരുടെ നിവേദനം. സുരക്ഷാ സേനയെ വിന്യസിച്ചതു കൊണ്ടു മാത്രം മണിപ്പുരിൽ സമാധാനം കൊണ്ടുവരാൻ പറ്റില്ലെന്ന് ബിജെപി എംഎൽഎമാർ. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് ഭരണകക്ഷിയായ ബി.ജെ.പിയുടെ മന്ത്രിമാരും എം.എൽ.എ മാരും മുഖ്യമന്ത്രിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. നിയമസഭ സ്പീക്കർ തോക്‌ചോം സത്യവ്രത് സിങ്, മന്ത്രിമാരായ തോംഗം വിശ്വജിത് സിങ്, യുംനാം ഖേംചന്ദ് സിങ് എന്നിവരും ഒപ്പിട്ടവരിൽ […]
Read more

സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസ് ; പ്രതി അജ്മൽ ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി

കൊച്ചി : ആനൂർക്കാവിൽ വെച്ച് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മജിസ്ട്രേറ്റ് കോടതിയും കൊല്ലം സെഷൻസ് കോടതിയും ജാമ്യ ഹരജി തള്ളിയതിനെ തുടർന്ന് അജ്മൽ ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി. സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച ശേഷം ആൾക്കൂട്ടം ആക്രമണ സ്വഭാവത്തോടെ എത്തിയത് കണ്ടാണ് കാർ മുന്നോട്ടെടുത്തതെന്നാണ് ഹരജിയിലെ വാദം. ഹരജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ് വിശദീകരണം തേടി. സെപ്റ്റംബർ 16 മുതൽ അജ്മൽ ജയിലിലാണ്. സ്‌കൂട്ടര്‍യാത്രിക പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോൾ (47) ആണ് മരിച്ചത്. […]
Read more

എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റിൽ

പരവൂർ : എം.ഡി.എം.എയുമായി സീരിയൽ നടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്ത് (36) പരവൂർ പൊലീസ് പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്.
Read more

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് ആരംഭിച്ചു

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1-ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമാക്കി കൊച്ചിൻ എയർപോർട്ട്. ഒക്ടോബർ 21, തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്‌പാ എന്നിവയും സജ്ജമായിട്ടുണ്ട്. റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം […]
Read more

‘സ്വർഗം’ നവംബർ 8-ന് പ്രദർശനത്തിനെത്തുന്നു

അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന” സ്വർഗം ” നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷൻ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന […]
Read more
Advertisement
WhiteswanTV Footer