Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WomenSafety

ബെംഗളൂരുവിൽ യുവതിയെ കത്തിമുനയിൽ നിർത്തി കവർച്ചാശ്രമം

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ കടയിൽ തനിച്ചായിരുന്ന യുവതിയെ കത്തിമുനയിൽ നിർത്തി കവർച്ചാശ്രമം. കടയിലെത്തിയ അക്രമി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിക്കുകയും കാലുകൾ തുണികൊണ്ട് ബന്ധിക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെ യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇടപാടുകാരനെന്ന വ്യാജേനയാണ് ഇയാൾ കടയിലെത്തിയത്. ഈ സമയത്ത് യുവതി മാത്രമാണ് കടയിലുണ്ടായിരുന്നത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കടയുടമ സിസിടിവിയിലൂടെ തത്സമയം കാണുന്നുണ്ടായിരുന്നു. ഉടൻതന്നെ സമീപത്തെ കടയുടമയെ വിവരം അറിയിച്ചു. യുവതിയെ രക്ഷിക്കാനായി സമീപത്തെ കടയുടമ […]
Read more

സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്തെന്ന് ആരോപണം; കളമശ്ശേരി കേസിൽ കൂടുതൽ അന്വേഷണം

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പതിവാക്കിയിരുന്നയാളാണെന്ന് പൊലീസ്. ഏറെ നാളായി ഇത്തരം കുറ്റകൃത്യങ്ങൾ നടന്നുവരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. കേസിൽ അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി പെൺകുട്ടികളെ പ്രതികൾ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും എസിപി വ്യക്തമാക്കി. ആസൂത്രിതമായ രീതിയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ജില്ലയിലെ പല സ്പാകളിലേക്കും സ്ത്രീകളെ എത്തിച്ചിരുന്നത് ശ്രീരാജാണെന്നാണ് അന്വേഷണത്തിൽ […]
Read more

കൊല്ലത്തെ സ്ത്രീധന പീഡനം; കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

കൊല്ലം: കൊല്ലത്ത് നവവധുവിന് നേരെയുണ്ടായതായി ആരോപിക്കപ്പെടുന്ന സ്ത്രീധന പീഡനത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തിൽ കേരള പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കമ്മീഷൻ, പരാതിയിലെ ആരോപണങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നീണ്ടകര സ്വദേശിനിയായ യുവതിയാണ് ഭർത്താവിൽ നിന്ന് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ ശാരീരിക പീഡനം നേരിട്ടതായി പരാതി നൽകിയത്. സൗദിയിൽവെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയിലെ ആരോപണം. ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, പ്രഷർ കുക്കർ തുടങ്ങിയവ ഉപയോഗിച്ച് […]
Read more

സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാനാകുന്ന സാഹചര്യം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുകളിലൂടെ നടക്കുമ്പോൾ സുരക്ഷിതരാണെന്ന് സ്ത്രീകൾക്ക് തോന്നുന്ന സാഹചര്യം ഒരുക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള തുടർച്ചയായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഡൽഹിയിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കുറ്റകൃത്യം നടന്നശേഷം നടപടി സ്വീകരിക്കുന്നതിന് പകരം അവ സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയാണ് അധികൃതരുടെ പ്രധാന ചുമതലയെന്നും കോടതി പറഞ്ഞു. രാത്രി 10 മണിക്ക് സ്ത്രീകൾ പുറത്തിറങ്ങിയാലും റോഡിലോ മെട്രോയിലോ […]
Read more

റാന്നിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം

പത്തനംതിട്ട: റാന്നിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വരവൂർ സ്വദേശിക്കെതിരെയാണ് മൂന്ന് സ്ത്രീകൾ പരാതി നൽകിയത്. പ്രതിയുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന മോർഫ് ചെയ്ത ദൃശ്യങ്ങൾ മറ്റൊരാൾ സ്വന്തം ഫോണിലേക്ക് പകർത്തിയതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും നിലവിൽ നിർണായക തെളിവുകൾ കണ്ടെത്താനായിട്ടില്ല. മറ്റൊരു മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ തെളിവായി കണക്കാക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. […]
Read more

പ്രണായഭ്യാർഥന നിരസിച്ചു; 11-ാം ക്ലാസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമം

കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ യുവാവ് കത്തി ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ചിദംബരത്തിന് സമീപമുള്ള കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക് ജോലിക്കായി എത്തിയപ്പോഴാണ് ഇയാൾക്ക് പരിചയമായത്. തുടർന്ന് പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി അത് നിരസിച്ചതായി പൊലീസ് പറഞ്ഞു. സംഭവദിവസം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix