വമ്പൻ താരനിരയുമായി ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’; ട്രെയ്‌ലർ പുറത്ത്
രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ന് പുലർച്ചെ 4.15-നാണ് ട്രെയ്‌ലർ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യം ജൂലൈ 24-ന് ട്രെയ്‌ലർ പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാൽ, സോണി പിക്‌ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി ചേർന്ന് ലോകമെമ്പാടും വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിനായി റിലീസ് തീയതി മാറ്റുകയായിരുന്നു. ഡൽഹിയിൽ നടന്ന ‘രാമായണം: പ്രഥം സങ്കൽപ്പ്’ പരിപാടിയിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്കായി ട്രെയ്‌ലർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. സാന്റിയാഗോ കോമിക്-കോണിലും ട്രെയ്‌ലർ അവതരിപ്പിച്ചിരുന്നു. […]
Read more