കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ക്ക് താലിബാന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള സൈറ്റുകളിലെ ചിലതരം ഉള്ളടക്കങ്ങള്‍ തടയാന്‍ ഫില്‍റ്ററുകള്‍ പ്രയോഗിച്ചെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതയാണ് റിപ്പോര്‍ട്ട് .
കാബൂളിലെ ചില ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. താലിബാൻ വൃത്തങ്ങൾ ഫിൽറ്ററിംഗ് രാജ്യത്തുടനീളം നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ പൂർണ്ണ ഇന്റർനെറ്റ് നിരോധനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഓദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും, ഇന്റർനെറ്റ് നിരീക്ഷണ ഏജൻസി നെറ്റ്ബ്ലോക്ക് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിൽ രാജ്യത്തെ ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ തടസ്സപ്പെട്ടതോടെ വാണിജ്യ, വിമാന സർവീസ്, അടിയന്തര സേവനങ്ങൾ എന്നിവയിൽ വലിയ പ്രതിസന്ധി നേരിട്ടു.






