തിരുവനന്തപുരം: കേരള തീരത്ത് മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് സ്വദേശികളുടെ രണ്ട് ട്രോളർ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പട്രോളിംഗ് സംഘം പിടികൂടി. തമിഴ്നാട് രാമേശ്വരം സ്വദേശി സെബാസ്റ്റ്യന്റെയും രാമനാഥപുരം സ്വദേശി ആൻറണിയുടെയും ട്രോളർ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്.
വിഴിഞ്ഞം തീരത്ത് നിന്ന് ഏഴ് കിലോമീറ്റർ പരിധിക്കുള്ളിലായിരുന്നു അനധികൃത മത്സ്യബന്ധനം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ബോട്ടുകളിലെത്തിയവർക്ക് ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



