തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തുടരും . എപ്രില്‍ 25 ന് തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയ്ക്ക് ഇതിനോടകം തന്നെ വൻ പ്രേക്ഷക സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ശോഭനയാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല എവർ ഗ്രീൻ കോംബോ ഒരിക്കൽ കൂടി സ്‌ക്രീനിൽ സൃഷ്ട്ടിക്കുന്ന മാജിക് കാണാനുള്ള ആകാംക്ഷയിലാണ് ഓരോ സിനിമ പ്രേമികളും .ചിത്രം എത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ , ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകനായ തരുൺ മൂർത്തി .
ശോഭനയ്ക്ക് മുന്‍പ് സിനിമയിലെ നായികാവേഷത്തിനായി നടി ജ്യോതികയെ പരിഗണിച്ചു എന്ന തുറന്നുപറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ‘ലാല്‍ സാറിനൊപ്പം ഇതുവരെ കാണാത്ത കോമ്പിനേഷന്‍ നോക്കാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ജ്യോതികയെ ഈ കഥാപാത്രത്തിലേക്ക് ആലോചിച്ചത്. തന്റെ കഥ ജ്യോതികയോട് പറഞ്ഞപ്പോൾ അവരും വളരെ എക്‌സൈറ്റഡായിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലമാൻ ചിത്രത്തിന്റെ ഭാഗമാകാൻ ജ്യോതികയ്ക്ക് സാധിക്കാതിരുന്നത് . പിന്നീടാണ് ശോഭനയിലേക്ക് എത്തിയതെന്നും ഒരഭിമുഖത്തിൽ തരുൺ വ്യക്തമാക്കി . ശോഭനനെയും മോഹൻലാലിനെയും കൂടാതെ മണിയന്‍പിളള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യൂ എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയുന്നുണ്ട്. എപ്രില്‍ 25നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.






