Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹിയിലെ ബിജെപി ആസ്ഥാനത്തിന് ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ബിജെപി ഓഫീസിന് ഭീകരാക്രമണ ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. ദീൻ ദയാൽ ഉപാധ്യായ (ഡി.ഡി.യു.) മാർഗിലുള്ള ബിജെപി ആസ്ഥാനത്തെയും ഡൽഹി ഘടക ഓഫീസിനെയും കേന്ദ്രീകരിച്ചാണ് സുരക്ഷാ നടപടികൾ കടുപ്പിച്ചത്.

ഭീഷണി ലഭിച്ചതോടെ സെൻട്രൽ ഡൽഹി മേഖലയിലാകെ പൊലീസ് പരിശോധനകൾ വ്യാപകമാക്കി. സമീപ പ്രദേശങ്ങളിൽ കോൺഗ്രസിന്റെയും സി.പി.എം., സി.പി.ഐ. എന്നിവയുടെ ഓഫീസുകളും സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ റൗസ് അവന്യൂ കോടതി സമുച്ചയവും സി.എ.ജി. ഓഫീസും ഈ മേഖലയ്ക്ക് സമീപത്താണ്.

ഇതോടൊപ്പം, ഡൽഹിയിലെ വിവിധ സർക്കാർ ഓഫീസുകളിലും ഡി.ഡി.യു. മാർഗിലുള്ള സ്ഥാപനങ്ങളിലുമുള്ള സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യതകൾ തടയുന്നതിനായി സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നതോ ആക്രമണം നടത്തുന്നതോ ആയ ഏതൊരു ശ്രമത്തെയും തടയാൻ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer