സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പരിശോധനാഫലം നെഗറ്റീവ്; യുവാവിന്റെ മരണം കോളറ മൂലമല്ലെന്ന് സ്ഥിരീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കോളറ രോഗലക്ഷണങ്ങളോടെ മരണപ്പെട്ട 48 കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് പുലർച്ചെയാണ് ആലപ്പുഴ തലവടി സ്വദേശി പി ജി രഘു മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ യുവാവിന്റെ വിസർജ്യ പരിശോധനയിൽ ഫലം നെ​ഗറ്റീവാണ്. രണ്ട് പരിശോധനാഫലവും പോസിറ്റീവ് ആയാൽ മാത്രമെ കോളറയായി കണക്കാക്കൂ. അതിനാൽ കോളറ മൂലമല്ല മരണമെന്ന സ്ഥിരീകരണത്തിലാണ് അധികൃതർ.

കടുത്ത വയറിളക്കവും ഛർദിയുമായാണ് രഘുവിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർന്ന നടത്തിയ പരിശോധനയിൽ കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. അതേസമയം രഘുവിന് കരൾ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.