കോഴിക്കോട് : കോഴിക്കോട് കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം കൊടിയേറി. മണ്ഡല മാസത്തോടനുബന്ധിച്ച് വർഷാ വർഷം നടന്നു വരുന്ന താലപ്പൊലി മഹോത്സവം ഇന്ന് ആചാര പെരുമയോടെ കൊടിയേറി.
ഇനി വരുന്ന 41 ദിനങ്ങളും ക്ഷേത്രം ഭക്തജനങ്ങളാൽ നിറഞ്ഞിരിക്കും. മണ്ഡലകാല വ്രതാരംഭം ആയതിനാൽ ധാരാളം അയ്യപ്പ ഭക്തരും കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്താറുണ്ട്. അതോടനുബന്ധിച്ച് ധാരാളം കെട്ടുനിറ ചടങ്ങുകളും നടന്നു പോരുന്നു.
മണ്ഡല മാസാവസനമാകുന്നതോടു കൂടി പ്രധാനമായും നാല് ദേശക്കാർ ചേർന്ന് അവസാന നാലു ദിനങ്ങളിലായ് അന്നദാനവും, ഗജവീരന്മാരോടും, താലപ്പൊലികളോടും, വിവിധ തരത്തിലുള്ള നിശ്ചല ദൃശ്യങ്ങളോടും, സ്റ്റേജ് പരിപാടികളോടും കൂടി ഗംഭീരമായാണ് താലപ്പൊലി മഹോത്സവം നടത്താറുള്ളത്. അതുകൊണ്ടു തന്നെ നാടും ഭക്തജനങ്ങളും ഭക്തി ലഹരിയിൽ മുഴുകി തുടങ്ങി.






