Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി താലൂക്ക് ആശുപത്രി ട്രോമാകെയർ യൂണിറ്റാകുന്നു; രണ്ട് അധിക തസ്തികകൾ കൂടി അനുവദിച്ചു ഡോ. എം.കെ മുനീർ എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മലയോര മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ ട്രോമാകെയർ യൂണിറ്റായി ഉയർത്തുന്നതിന്റെ ഭാഗമായി രണ്ട് അധിക തസ്തികകൾ കൂടി അനുവദിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു.

ഓർത്തോപീഡിക്സ്, അനസ്തേഷ്യ വിഭാഗങ്ങളിലാണ് പുതിയ തസ്തികകൾ അനുവദിച്ചിട്ടുള്ളത്. കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രിയായ താമരശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ, മലയോര പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമാണ്. ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് പുതിയ തസ്തികകൾ അനുവദിച്ചത്.

ആശുപത്രി ട്രോമാ സെന്ററായി ഉയർത്തുന്നതോടെ അപകടങ്ങളിൽപ്പെടുന്നവർക്കും മറ്റും അടിയന്തര ചികിത്സ താമരശ്ശേരിയിൽ വെച്ച് തന്നെ ലഭ്യമാക്കാൻ സാധിക്കുമെന്ന് എംഎൽഎ കൂട്ടിച്ചേർത്തു. നിലവിൽ ഗുരുതരമായ കേസുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ടി വരുന്നത് ഇതിലൂടെ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

Recent News

Advertisement
WhiteswanTV Footer