Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണം: ജോയ് ഫ്രാൻസിസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2024 ജൂലൈ 1 ന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഇതുവരെയും ലഭിച്ചില്ലെന്നും ശമ്പളം പരിഷ്കരിക്കുന്നതിനായിഉടൻ കമ്മീഷനെ നിയമിക്കണമെന്നും കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് ആവശ്യപ്പെട്ടു. NGO അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിനേതൃത്വത്തിൽകാസറഗോഡ് കളക്ടറേറ്റിലേക്ക് സഘടിപ്പിച്ച ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുവദിച്ച 5 ഗഡു ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കുക, അനുവദിക്കാനുള്ള 5 ഗഡു ക്ഷാമബത്ത ,ലീവ് സറണ്ടർ, 11ാം ശമ്പള പരിഷ്കരണ കുടിശിക , 12ാം ശമ്പള പരിഷ്കരണം എന്നിവ നിഷേധിക്കുന്നതിലൂടെയുള്ള അപ്രഖ്യാപിത സാലറി ചലഞ്ച് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച്‌ നടത്തിയത്. 2021 മുതൽ അനുവദിച്ച ക്ഷമബത്തയുടെ 187 മാസങ്ങളിലെ കുടിശികയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് പോലും ഒന്നേകാൽ ലക്ഷത്തോളം രൂപ നഷ്ടമാണ്. അഞ്ച് വർഷക്കാലമായി ലീവ് സറണ്ടർ ആനുകൂലും നിഷേധിക്കുന്നു. മെഡിസെപ് പദ്ധതി ഇൻഷുറൻസ് കമ്പനിക്ക് ലാഭം കൊയ്യാനുള്ള ഉപകരണമാക്കി മാറ്റി. പങ്കാളിത്ത പെൻഷൻകാരെ കേന്ദ്രത്തിന് പണയപ്പെടുത്തിയെന്നും ആ വിഭാഗം ജീവനക്കാർക്കുള്ള മിനിമം പെൻഷൻ , ഡി സി ആർ ജി ഫാമിലി പെൻഷൻ എന്നിവയിൽ സർക്കാറിന് നിഷേധാത്മക സമീപനമാണെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല പ്രസിഡണ്ട് എ ടി ശശി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗംകെ സി സുജിത്ത് കുമാർ, സെറ്റോ ചെയർമാൻ ലോകേഷ് എം ബി ആചാർ, സംസ്ഥാന കമ്മിറ്റി അംഗം എം ടി പ്രസീത, വി ടി പി രാജേഷ്, കെ ജി രാധാകൃഷ്ണൻ, ജില്ലാ ട്രഷർ വി എം രാജേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് ആനപ്പെട്ടി, രതീഷ് ബന്തടുക്ക, നിഖിൽ നീലേശ്വരം, ഷജിൽ പിണറായിരതി വയലപ്രം, ഗിരിജ മാപ്പിടിച്ചേരിവിനോദ് പി രാജൻ, എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer