കോഴിക്കോട് : അയ്യപ്പസേവാസംഘം വടകരയുടെ നേതൃത്വത്തിൽ ശ്രീ ഭഗവതി കോട്ടക്കൽ ക്ഷേത്രസന്നിധിയിൽ സംഘടിപ്പിച്ച ഇരുപതാമത് അയ്യപ്പ വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പ്രവാഹത്തിൽ നടന്നു കഴിഞ്ഞ ഈ മഹോത്സവത്തിൽ വിവിധ ഭക്തിപ്രവർത്തനങ്ങളും ദേവോപചാരങ്ങളുമടക്കം വിശിഷ്ട ചടങ്ങുകൾ അരങ്ങേറി. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടന്ന അയ്യപ്പൻ വിളക്കും ദേശവിളക്ക് മഹോത്സവവുമാണ് ഭക്തജനങ്ങൾ ആത്മാർത്ഥമായി പങ്കെടുത്തത്.






