തൃശ്ശൂർ: ബലിതര്‍പ്പണത്തിനായി കൂടപ്പുഴ ആറാട്ട് കടവൊരുങ്ങി.കൂടപ്പുഴ എന്‍എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണത്തിന് വേണ്ട എല്ലാവിധ ൗകര്യങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഒരുക്കിയതായി ഭാരവാഹികള്‍ അറിയി്ച്ചു.തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ട് മണി മുതല്‍ രാവിലെ പത്ത് മണി വരെ ബലിതര്‍പ്പണത്തിന് വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
മുന്‍വര്‍ഷങ്ങളില്‍ നുറു കണക്കിന് ഭക്ത ജനങ്ങള്‍ ഇവിടെ ബലി തര്‍പ്പണത്തിനായി എത്താറുണ്ട്, സുരക്ഷയുടെ ഭാഗമമായി പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കടവിലും കൂടുപ്പുഴ ശിവ വിഷ്ണു ക്ഷേത്രത്തിലും സിസിടിവികള്‍ സ്ഥാപ്പിച്ചിട്ടുണ്ട്.ആറാട്ട് കടവും പരിസരവും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. രാവിലെ മുതല്‍ കടവും ക്ഷേത്രത്തിലേക്കുള്ള റോഡു പരിസരവും ജീവനക്കാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി.
നഗരസഭയുടെ നിര്‍മ്മാണ ജോലികള്‍ക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷിഫ സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍ രേഷ്മ രാജേഷ്. കൗണ്‍സിലര്‍ അഡ്വ.ബിജു എസ് ചിറയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് കരയോഗം ഭാരവാഹികളായ നന്ദകുമാര്‍ ചിറക്കല്‍,സോമനാഥ് സി.സി. കോഡിനേറ്റര്‍മാരായ സുകുമാരന്‍ മറ്റത്തില്‍, ടി.പി.രാജു എന്നിവരുടെ നേതൃത്വത്തിലാണ് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.




