സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പിഎസ്‌സിയെ തകർക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് കേന്ദ്രസർക്കാരിൻ്റേത് പൊതുനിയമനങ്ങൾ വേണ്ട എന്ന നിലപാട് : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് സർവീസ് കമ്മീഷനാണ് പിഎസ്‌സിയെന്നും അതിനെ തകർക്കാനുള്ള കുപ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു നിയമനങ്ങൾ വേണ്ട എന്ന നിലപാടിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്.കേന്ദ്രം കരുതുന്നത് പിഎസ് സി എന്ന സംവിധാനം തന്നെ ആവശ്യമില്ല എന്നാണ്. പിഎസ്സിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്.

കൂടുതൽ പേർക്ക് ജോലി ലഭിക്കുമ്പോൾ സർക്കാർ സർവീസ് കാര്യക്ഷമമാകും, സേവനം കൂടുതൽ ഫലവത്താകും. ഇതാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്. പൊതു നിയമനങ്ങൾ കുറഞ്ഞാൽ ദുർബല വിഭാഗങ്ങൾക്ക് അവസരം നഷ്ടമാകും. പി എസ് സി നിലനിൽക്കുന്നതുകൊണ്ടാണ് സംവരണ തത്വങ്ങൾ നടപ്പിലാക്കുന്നത്. പി‍എസ്‍സിയെ വല്ലാത്ത പുകമറയിൽ നിർത്തുകയെന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. നമ്മുടെ യുവത്വത്തിന്റെ പ്രതീക്ഷയാണ് തല്ലി തകർക്കാൻ ശ്രമിക്കുന്നത്.ഇതിൻറെ പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ഗൂഢാലോചനക്കെതിരെ സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ് സിയുടെ ബ്ലോക്ക് ചെയിൻ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.പിഎസ്‍ ‌‌‌സിയുടെ പ്രവർത്തനങ്ങളിൽ ബ്ലോക്ക് ചെയിൻ സാങ്കേതിവിദ്യ ഇന്നുമുതൽ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി; തെളിവുകളുമായി ബിജെപി നേതാവ്

തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി നേതാവ് വയക്കൽ സോമൻ. തിരുവനന്തപുരത്ത് വച്ച് ഐഷാ പോറ്റി ബിജെപി നേതാവുമായി കൂടിക്കാഴ്ച

Read More »

അങ്കണവാടി പെന്‍ഷന് 20 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്.

Read More »

പൂരത്തിനിടെ വാഹനം നിർത്തിയതിനേ ചൊല്ലി കൂട്ടത്തല്ല്; 12അംഗ സംഘം പിടിയിൽ

പാലക്കാട്: ചാലിശേരിയിൽ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 12 അംഗ സംഘം പൊലീസ് പിടിയിൽ. പെരുമണ്ണൂർ പുതിയേടത്ത് പൂരത്തിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 5 പേർക്കാണ് പരിക്കേറ്റത്. റോഡരികിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഞായറാഴ്ച

Read More »

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; ആക്രമിച്ചത് യുവതിയടക്കം 4 അംഗ സംഘം

കൊച്ചി: കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പടെ നാലം​ഗ സംഘം മർ‌ദിച്ചത്. യുവതിയുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ. മർദനത്തിൽ യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു. ഇവർക്കെതിരെ

Read More »

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ്

Read More »

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവർസിയർ പിടിയിൽ

എറണാകുളം: ടോയ്‌ലറ്റ് നിർമിക്കാൻ 15 ലക്ഷം കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ഓവർസിയർ ദീപേഷ് കുമാർ ആണ് അറസ്റ്റിലായത്. പുത്തൻകുരിശിലെ ഒരു ഗോഡൗണിന് സമീപം ടോയ്‌ലറ്റ് നിർമ്മാണത്തിന്

Read More »
Advertisement