തൃശൂർ : രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള കേസിൽ ഇപ്പോൾ ഉയർന്നുവരുന്ന വിവാദം മുൻകൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ ആരോപിച്ചു. മൂന്ന് മാസം മുമ്പ് തന്നെ സുഖമായി അറസ്റ്റ് ചെയ്യാവുന്ന ഒരു കേസ് ഇലക്ഷൻ സമയത്ത് മാത്രം ഉന്നം വെച്ചത്, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദങ്ങൾ ഉയർത്തിപ്പിടിക്കുന്നതല്ല, വികസനമാണ് ജനങ്ങൾക്കു മുൻഗണന വേണ്ടതെന്നും, അതാണ് ബിജെപിയുടെ പ്രചരണത്തിന്റെ ലക്ഷ്യം എന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.






