കോഴിക്കോട് : കോഴിക്കോട് തിരുവണ്ണൂർ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി അതിഗംഭീരമായി ആഘോഷിച്ചു.
തിരുവണ്ണൂരിലെ പ്രസിദ്ധമായ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എല്ലാ വർഷത്തേതിനും സമാനമായി ഈ വർഷവും അതിവിപുലമായി ഗുരുവായൂർ ഏകാദശി പ്രത്യേക പൂജകളോടും, ചടങ്ങുകളോടും, നാമജപത്തോടും കൂടി ആഘോഷിച്ചു.
പുലർച്ചെ ഗണപതി ഹോമത്തോടു കൂടി തുടങ്ങിയ ചടങ്ങുകൾ നിത്യപൂജകൾക്ക് പുറമെ വിശേഷാൽ പൂജകളും, നാമജപങ്ങളോടും കൂടി നിരവധി ഭക്തജന പങ്കാളിത്തത്തോടു കൂടി അതിഗംഭീരമായി ആഘോഷിച്ചു. തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. രാത്രി വരെ നീണ്ട ചടങ്ങുകൾ മനം കവരുന്നതായിരുന്നു.






