മഹാരാഷ്ട്ര : ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ നാസിക് കുംഭമേളയുടെ 2027 ലെ നാസിക് കുംഭമേളയുടെയും അമൃത് സ്നാനത്തിന്റെയും ചടങ്ങുകളുടെ ഔദ്യോഗിക ഷെഡ്യൂൾ മഹാരാഷ്ട്ര സർക്കാർ ഞായറാഴ്ച പുറത്തിറക്കി.മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. 2027 ഓഗസ്റ്റ് 2 മുതലാകും നാസിക് കുംഭമേള നടക്കുക. നാസിക്കിൽ നടക്കുന്ന ത്രയംബകേശ്വർ കുംഭമേളയും അതേ തീയതികളിൽ തന്നെ നടക്കും.
രാജ്യത്തുടനീളവും വിദേശത്തുമുള്ള തീർത്ഥാടകരുടെയും സന്യാസിമാരുടെയും വൻതോതിലുള്ള ഒഴുക്ക് കണക്കിലെടുത്ത് അധികാരികൾ ഒരുങ്ങുന്നതിനാൽ വരും മാസങ്ങളിൽ ഒരുക്കങ്ങൾ കൂടുതൽ ശക്തമാകും. കഴിഞ്ഞ തവണ മഹാകുംഭമേള വളരെ മികച്ച രീതിയിൽ നടത്തിയത് ബിജെപി പാർട്ടിക്ക് ഒരു നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു അതിനാൽ നാസിക്ക് കുംഭമേളയും ഇതേ കൃത്യതയോടെ സജ്ജീകരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.






