Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ മൊഴിമാറ്റിച്ചുവെന്ന കേസില്‍ സിപിഎം നേതാവിനെ വെറുതെ വിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അരിയില്‍ ഷുക്കൂര്‍ വധക്കേസിൽ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചുവെന്ന കേസില്‍ സിപിഎം നേതാവിനെ വെറുതെ വിട്ടു. സി പി സലിമിനെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. 2013 സെപ്റ്റംബറിലാണ് സലിമിനെതിരെ ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയർന്നത്. തളിപ്പറമ്പ് ടൗണില്‍ വച്ച് സിപിഎം നേതാവ് സാക്ഷികളായ ലീഗ് പ്രവര്‍ത്തകരെ ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോയെന്നായിരുന്നു പരാതി.

ഇതേ കേസില്‍ പ്രതിയായ പ്രതിഭാഗം അഭിഭാഷകന് നിക്കോളാസ് ജോസഫിനെ മുന്‍പ് ഹൈക്കോടതി. മുസ്ലീംലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കാര്‍ തടഞ്ഞു എന്ന ആരോപണത്തിന് പിന്നാലെയാണ് എംഎസ്എഫ് നേതാവായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും ഉള്‍പ്പെടെയുള്ളവർ പ്രതികളാണ്.

Content: Ariyil Shukkur murder case: CPM leader acquitted in witness tampering case

Recent News

Advertisement
WhiteswanTV Footer