കോഴിക്കോട് : ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഹർത്താൽ.
യുഡിഎഫാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. എന്നാൽ, ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നാണ് സമിതിയുടെ ആവശ്യം.

