തൃശ്ശൂർ : കുന്നംകുളം ഭാഗത്തെ ഉത്സവകാലത്തിന് തുടക്കം കുറിച്ച് മങ്ങാട് കൂട്ടിയാട്ടുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരം ഇന്ന് നടക്കുന്നു.25 ഓളം പ്രാദേശിക കമ്മിറ്റികളുടെ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ പൂരം ഭംഗിയുറുന്നത്.
ദേവസ്വം കൊമ്പൻ അക്കിക്കാവ് കാർത്തികേയൻ തിടമ്പ് ഏറ്റെടുക്കും.കൂട്ടിയെഴുന്നള്ളിപ്പിൽ 30 ഓളം ഗജവീരന്മാരും അണിനിരക്കും. കുന്നംകുളത്തെ ഈ വർഷത്തെ ഉത്സവപരമ്പരയ്ക്ക് തുടക്കമിടുന്ന ആഘോഷമാണ് ഇന്നത്തെ പൂരം.






