Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നീലേശ്വരം ശിവക്ഷേത്രത്തിലെ വഴിപാട് സ്വർണ്ണം കാണാതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള നീലേശ്വരം ശിവക്ഷേത്രത്തിൽ വഴിപാട് സ്വർണം കാണാതായി . മുൻ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസ്, ദേവസ്വം ബോർഡ് വിജിലൻസ് എന്നിവയിൽ പരാതി നൽകി. കാണാതായത് സ്വർണ്ണവും വെള്ളി ആഭരണങ്ങളും ആണ്.

ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം നഷ്ടമായതായി സ്ഥിരീകരിച്ചു. നിലവിലുള്ള സ്വർണത്താലികളിൽ ചിലത് മുക്കുപണ്ടമാണെന്ന് ആക്ഷേപം ഉണ്ട്. വഴിപാടായി ലഭിച്ച സ്വർണം മാത്രമാണ് കാണാതായത്. സമാനമായ മറ്റൊരു കേസായി ബാലുശ്ശേരി കോട്ട പരദേവതാക്ഷേത്രത്തിൽ സ്വർണം കാണാതായിരുന്നു.

അഞ്ചു വർഷമായി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ഓഡിറ്റ് നടത്തിയില്ല. മുൻ എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കുമാർ കണക്കുകൾ കൈമാറാത്തത് പലവട്ടം ബോർഡിന് അറിയിച്ചിട്ടുണ്ട്, എങ്കിലും നടപടിയുണ്ടായില്ല. അദ്ദേഹത്തിന് മുൻപ് കൈമാറിയത് 57.37 പവൻ സ്വർണം മാത്രമാണ്. നിലവിൽ എത്ര സ്വർണം ക്ഷേത്രത്തിൽ ഉള്ളത് വ്യക്തമല്ല.” സിജു സമഗ്രമായ അന്വേഷണം വേണമെന്നും മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ സിജു വ്യക്തമാക്കി .

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix