കോട്ടയം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയുന്നത് കോട്ടയം ജില്ലയിൽ. 9,632 കേസുകളാണ് ജില്ലയിൽ മേയ് 31 വരെ ഉള്ള ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശരാശരി, ദിവസവും 60 കേസുകൾ എന്നതാണ് ഇതിന്റെ കണക്ക്.1000 മുതൽ 2000 രൂപ വരെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിഴ ഈടാക്കിയിരുന്നത് കൂടാതെ കോടതികൾ ഒരു ദിവസത്തെ ‘നിൽപ്’ ശിക്ഷയും ഇതിന് വിധിച്ചു തുടങ്ങിയിരുന്നു.
കൂടാതെ നിരന്തരം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനും ശുപാർശ നൽകും. കഴിഞ്ഞ വർഷം 15797 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത് എങ്കിൽ ഈ വർഷം മെയ് അവസാനം വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 9632 കേസുകൾ ആണ് എന്നത് ശ്രദ്ധേയമാണ്. കേസ് വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ പരിശോധനകളും നിയമനടപടികളും പൊലീസ് കടുപ്പിക്കുകയാണ്






