സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ മുതൽ തുടരുന്ന സർവ്വകാല റെക്കോർഡ് നിരക്കിലാണ് വ്യാപാരം നടക്കുന്നത്.ഇന്ന് വിപണിയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് ₹82,240 രൂപയാണ് വില. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ കൂടി ചേർന്നാൽ ഒരു പവന് ആഭരണത്തിന് ₹91,000 രൂപയ്ക്കു മുകളിൽ നൽകേണ്ടിവരും. നിലവിലെ ഗ്രാമിന്‍റെ വില ₹11,000 ആണ്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും റെക്കോർഡ് നിരക്ക് തുടരുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ‘ഗ്ലോബൽ കറൻസിയായി’ മാറിയിരിക്കുകയാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

ദീപാവലിയോടനുബന്ധിച്ച് ഗ്രാമിന് ₹10,000 വരെ ഉയരുമെന്ന പ്രവചനം ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോഴത്തെ സൂചനകൾ പ്രകാരം ഗ്രാമിന് ₹12,000 വരെ എത്താനുള്ള സാഹചര്യം നിലനിൽക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില $3,800 ഡോളർ വരെ ഉയർന്നേക്കാമെന്നാണു വിലയിരുത്തൽ.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.