സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്! 60,000 കടന്ന് സ്വർണവില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില. പവന് 600 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്.

ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് കൂടിയത്. ജനുവരി ഒന്ന് മുതൽ സ്വർണവിലയിൽ വദ്ധനവുണ്ടായിരുന്നു. അതിനിടയിൽ ചെറിയ ഇടിവുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോൾ 59,000 ത്തിലേക്ക് എത്തുകയും തുടർന്ന് മൂന്നാഴ്ച പിന്നിട്ടപ്പോൾ 60000 കടന്നിരിക്കുകയും ചെയ്തു, ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില വർദ്ധിക്കാൻ കാരണമായി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6205 രൂപയാണ്.

അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.