സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാക്‌സിൻ എടുത്തിട്ടും പേവിഷ ബാധയേറ്റ് എഴുവയസുകാരി മരിച്ച സംഭവം അതീവ ഗൗരവതരം; വിഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് കൊല്ലം കുന്നിക്കോട് സ്വദേശിനി ഏഴുവയസുകാരി നിയാ ഫൈസൽ മരിച്ച സംഭവം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ ഒന്നു കൂടി വ്ത്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ.സംസ്ഥാനത്തെ ആദ്യ സഭവമല്ല ഇന്നുണ്ടായത്. ഒരുമാസത്തിനിടെ പേവിഷ ബാധയേറ്റ് സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് മരിച്ചത് എന്നും സതീശൻ വ്യക്തമാക്കി. കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത് പേ വിഷബാധയേറ്റ് മരിച്ച 102 പേരിൽ 20 പേർക്കാണ് വാക്സിനെടുത്തിട്ടും ജീവൻ നഷ്ടപ്പെട്ടത്.

തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും വാക്‌സിൻ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ന്യായീകരിക്കുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് തെരുവ് നായക്കളെ നിയന്ത്രിക്കുന്നതിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളും പിന്നാക്കം പോയെന്നും ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം വർധിച്ചിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. തിരുത്താൻ ആകാത്ത തകർച്ചയിലേക്കാണ് പിണറായി വിജയൻ സർക്കാർ ഈ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement