റിയാദ്: സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ച കിംഗ് ഫഹദ് കോസ്‌വേ തുറന്നു. താൽക്കാലികമായി നിർത്തിവെച്ച ഗതാഗതം, സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് പുനരാരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ അടച്ചിട്ടിരുന്ന കിംഗ് ഫഹദ് കോസ്‌വേ ഉച്ചയോടെയാണ് വീണ്ടും തുറന്നത്. വാഹനങ്ങളുടെ തിരക്ക് നിയന്ത്രണവിധേയമായതായും കോസ്‌വേ വഴിയുള്ള ഗതാഗതം സാധാരണ നിലയിലായതായും കിംഗ് ഫഹദ് കോസ്‌വേ ജനറൽ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരു പ്രധാന കരമാർഗ്ഗമാണ്.




