സുല്‍ത്താന്‍ബത്തേരി: നെന്‍മേനി ചീരാല്‍ നമ്പ്യാര്‍കുന്ന് പ്രദേശങ്ങളില്‍ ഭീതി പരത്തിയിരുന്ന പുലി കൂട്ടിലായി. കല്ലൂര്‍ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ആഴ്ചകളായി ചീരാല്‍ നമ്പ്യാര്‍ കുന്ന് മേഖലയില്‍ പുലി ശല്യമുണ്ട്. ഇതുവരെ 12 വളര്‍ത്തു മൃഗങ്ങളെയാണ് പിടികൂടിയത്. ഇതില്‍ വളര്‍ത്തു നായ്ക്കളും ആടുകളും പശുക്കുട്ടികളും ഉള്‍പ്പെടും. ആക്രമണം നടത്തി 7 ദിവസത്തിനിപ്പുറമാണ് പുലി കൂട്ടിലായത്.
കെണിയിലകപ്പെട്ട പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമേ തുറന്നുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.






