കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കെട്ടിവെക്കാനുള്ള സംഖ്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് കൈമാറി. വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സജീനയ്ക്ക് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരമുള്ള കെട്ടിവെക്കാനുള്ള സംഖ്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് ഔദ്യോഗികമായി കൈമാറി.
തിരഞ്ഞെടുപ്പിൽ പരസ്പര വിശ്വാസവും രാഷ്ട്രീയ സാംസ്കാരികതയും സ്ഥാപിക്കുന്ന മാതൃകാപരമായ നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. മത്സരപരമായ രാഷ്ട്രീയ കാലത്ത് തന്നെ സഹകരണത്തിന്റെ സന്ദേശമാണ് ഈ പ്രവർത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപെട്ടു .






