സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സൂര്യാഘാതമേറ്റു കുഴഞ്ഞു വീണതെന്നു കരുതുന്നയാൾ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം : സൂര്യാഘാതമേറ്റു കുഴഞ്ഞുവീണതെന്നു കരുതുന്നയാൾ മരിച്ചു. കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു 12.30നു വീടിനു സമീപത്തെ പുരയിടത്തിലാണ് സംഭവം. കൃഷിയിടത്തിൽ പോകുകയാണെന്നും പറഞ്ഞു വീട്ടിൽനിന്നും പോയ ബിജുലാലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നു വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്.

ശരീരത്തിൽ പുറം ഭാഗത്തും കൈയുടെ വശങ്ങളിലും വയർ ഭാഗത്തും പൊള്ളിയ നിലയിൽ തൊലി അടർന്നിരിക്കുകയായിരുന്നു. ശരീരത്തിൽ അതിഭയങ്കരമായി, തിളയ്ക്കുന്ന വെള്ളത്തിന്റെ ചൂട് പോലെ ചൂടും ബഹിർഗമിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ യഥാർഥ മരണകാരണം വ്യക്തമാകൂവെന്നാണ് ‍ഡോക്ടർമാർ പറയുന്നത്. ഭാര്യ: ചിഞ്ചു. മക്കൾ: അമൃത. അമിത

Tags :

Recent News

Advertisement