സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആരാധകർ കാത്തിരുന്ന കൊണ്ടാട്ടം എഫക്ട് ഇനി തീയറ്ററിലും; പുത്തൻ അപ്‌ഡേറ്റുമായി ‘തുടരും’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച്കൊണ്ട് ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം തന്നെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിന്റേതായി ഒരു പ്രൊമോ സോങ് അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. കൊണ്ടാട്ടം എന്ന് തുടങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.

നാളെ മുതൽ കൊണ്ടാട്ടം സോങ് തിയേറ്ററിൽ തുടരും സിനിമയോടൊപ്പം പ്രദർശിപ്പിക്കും എന്ന അപ്ഡേറ്റ് നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. ‘ആഘോഷങ്ങൾ തുടരാൻ നാളെ മുതൽ തീയേറ്ററുകളിൽ കൊണ്ടാട്ടം’ എന്ന ക്യാപ്ഷനോടെയാണ് ഈ അപ്ഡേറ്റ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോൺ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഇവർക്കൊപ്പം സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയും ചുവടുകൾ വെക്കുന്നുണ്ട്.

അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയാണ് തുടരും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.