Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചാലിയാറിനെ രക്ഷിച്ച പോരാളിക്ക് നാടിന്റെ സ്നേഹാഞ്ജലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തെളിഞ്ഞ ചാലിയാറിനെ സാക്ഷിയാക്കി കെ. എ. റഹ്മാന് ഒരു നാടിന്റെ സ്നേഹാഞ്ജലി. വ്യാവസായിക മലിനീകരണത്തിന്റെ തീരാദുരിതത്തിൽ നിന്ന് സ്വന്തം നാടിനെയും പുഴയേയും രക്ഷിച്ചെടുക്കാൻ മൂന്നരപ്പതിറ്റാണ്ടിലേറെ നാട്ടുകാർക്കൊപ്പം ചേർന്ന് സമരം നയിച്ച കെ. എ. റഹ്മാന്റെ സ്മരണയിൽ വിവിധ പരിപാടികൾ നടന്നു. ചാലിയാർ ദിനാചരണം എടവണ്ണപ്പാറക്കടുത്ത് വെട്ടുപാറയിൽ സമാപിച്ചു.

ദിനാചരണത്തോടനുബന്ധിച്ചു നടന്ന സാംസ്ക്കാരിക സായാഹ്നം പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രകൃതി ചൂഷണത്തിലും പ്രകൃതിവിഭവങ്ങളുടെ വിവേചന രഹിതമായ ഉപയോഗക്രമത്തിലും നിയന്ത്രണങ്ങൾ വരുത്തേണ്ടതിന്റെ പ്രാധാന്യം സ്വന്തം ജനതയിലേക്ക് പകർന്ന കെ.എ. റഹ്മാന്‌ സ്വന്തം ജനത നൽകുന്ന സ്നേഹാദരമാണ് ചാലിയാർ ദിനാചരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ. എ. റഹ്മാൻ ആദ്ധ്യക്ഷം വഹിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗവും പരിസ്ഥിതി പ്രവർത്തകയുമായ ഡോ: ആബിദ ഫാറൂഖി, ടി.പി. അഷ്റഫ്, കെ.എ. ശുക്കൂർ, ഹാഷിം എളമരം, അബ്ദുൽ കരീം വെട്ടത്തൂർ, കെ. വി. മുഹമ്മദ്, കെ. ഒ. അലി, കെ. അലി, പ്രവീൺദാസ്, കെ. താഹിർ കുഞ്ഞു എന്നിവർ പ്രസംഗിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix