Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി ചേനത്തുനാട് എൻഎസ്എസ് കരയോഗം സുവർണ്ണ ജൂബിലി സമാപന സമ്മേളനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: 3198 ചേനത്തുനാട് എൻഎസ്എസ് കരയോഗത്തിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ചാലക്കുടി എംഎൽഎ  സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  ആലിസ് ഷിബു സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സുനിൽ കെ മേനോൻ മുഖ്യാതിഥിയായിരുന്നു. മുകുന്ദപുരം താലൂക്ക്  എൻഎസ്എസ്  യൂണിയൻ സെക്രട്ടറി  എസ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. 

കരയോഗം പ്രസിഡന്റ് എൻ ഗോവിന്ദൻകുട്ടി അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി പി ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി ആർ രാധാകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു. വാർഡ് കൗൺസിലർ 

 ഡിൻസി അരുൺ, വനിതാ സമാജം പ്രസിഡന്റ് മീനു അരവിന്ദാക്ഷൻ, സെക്രട്ടറി രമണി രാധാകൃഷ്ണൻ ജോയിന്റ് സെക്രട്ടറി വി. ആര്‍. രമേശ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ:  എൻ ഗോവിന്ദൻകുട്ടി (പ്രസിഡന്റ് )വി ആർ രമേഷ് ( വൈസ് പ്രസിഡന്റ് ) വി ആർ രാധാകൃഷ്ണൻ (സെക്രട്ടറി) ടി സോമനാഥ് (ജോയിന്റ് സെക്രട്ടറി )   കെ എൻ എം മധു (ഖജാൻജി )  എന്നിവരെ തെരഞ്ഞെടുത്തു.  

Tags :

Recent News

Advertisement
WhiteswanTV Footer