കണ്ണൂർ : എഡിഎമ്മിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട പി.പി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ അപകീർത്തി കേസെടുത്ത് പൊലീസ്. രാജൻ ജോസഫ് എന്ന ആൾക്കെതിരെ കണ്ണപ്പുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പത്ത് ദിവസം മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.പി ദിവ്യയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. യൂട്യൂബ് വീഡിയോയിലൂടെ ദിവ്യയെയും കുടുംബത്തെയും അപമാനിച്ചുവെന്നാണ് കേസ്.
വീഡിയോ സംബന്ധിച്ച് യൂട്യൂബിനോട് പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. യൂട്യൂബിന്റെ വിശദീകരണം ലഭിച്ച ശേഷമെ പരാതി ഉറപ്പിക്കാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി.പി ദിവ്യ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

