കൊച്ചി : കുന്നങ്കുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മർദ്ധിച്ചത്തിന് പൊലീസുകാരെ പുറത്താക്കണമെന്ന ആവിഷവുമായി വി ഡി സതീശൻ. മർദ്ധിച്ചിട്ടും മർദ്ധിച്ചിട്ടും മതിയാകാതെയാണ് പോലീസുകാർ സുജിത്തിനെ തല്ലി ചതച്ചതെന്നും ഈ പൊലീസുകാരെ പുറത്താക്കാൻ ഏതറ്റം വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ നടുക്കിയ മറ്റൊരു കസ്റ്റഡി പീഡനമാണിത്. സുജിത്തിനെ മർദ്ധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടാണ് ഡിഐജി പ്രതികരിച്ചത് സ്വീകാര്യമല്ലന്നും സതീശൻ പറഞ്ഞു.
“മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു ഉപജാപക സംഘമാണ് പൊലീസിനെ ഭരിക്കുന്നത്. അതിന്റെ വക്‌താവായി ഡിഐജി മാറരുത്. ദൃശ്യങ്ങൾ പുറത്തു വന്നില്ലായിരുന്നെങ്കിൽ ഇത്തരമൊരു മർദനമുണ്ടായെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ക്യാമറയില്ലാത്ത സ്‌ഥലത്തു വച്ചും ക്രൂരമായി മർദിച്ചിട്ടുണ്ട്. ഇതാണ് കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ മേൽ ഒരു നിയന്ത്രണമില്ല. പൊലീസ് ഇത്രയും വഷളായ കാലഘട്ടമുണ്ടായിട്ടില്ല. തീവ്രവാദി ക്യാംപുകളിൽ അകപ്പെടുന്നവരുടെ കണ്ണു ചൂഴ്ന്നുകെടുക്കുമെന്ന് കേട്ടിട്ടുണ്ട്. അതിനേക്കാൾ ക്രൂരതയാണ് സുജിത്തിനോട് കാണിച്ചത്”- സതീശൻ പറഞ്ഞു.തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് സർക്കാരിനു പെട്ടെന്നുണ്ടായ അയ്യപ്പഭക്തിയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






