സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ അഭിമാനങ്ങൾ ഇനി പൊതുരംഗത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ അഭിമാനമായി നിലകൊള്ളുന്ന മൂന്ന് വനിതാ നേതാക്കൾ കുന്നംകുളം നഗരസഭയിലെ പ്രധാന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുന്നംകുളം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി പുഷ്പ ജോണിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി മിനി മോൻസിയെയും, വിദ്യാഭ്യാസ– കല– കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി ആർഷ ജിജുവിനെയും തിരഞ്ഞെടുത്തു.

ഇവരുടെ നിയമനം ഇടവകയ്ക്ക് അഭിമാന നിമിഷമാണെന്ന് ഇടവക നേതൃത്വം അറിയിച്ചു. പുതുതായി ലഭിച്ച ഉത്തരവാദിത്വങ്ങൾ ജനക്ഷേമത്തിനും നഗരത്തിന്റെ സമഗ്രവികസനത്തിനും ഫലപ്രദമായി ഉപയോഗിക്കപ്പെടട്ടെയെന്ന് ആശംസിച്ചുകൊണ്ട്, ഇടവകയുടെ ആയിരം പ്രാർത്ഥനാപൂർണമായ ആശംസകളും അനുഗ്രഹങ്ങളും നേതാക്കൾക്ക് നേർന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement