മദ്രാസ് മാറ്റിനി മൂവിയിലെ പുതിയഗാനം റിലീസ് ചെയ്തിരിക്കുകയാണ്.കാളി വെങ്കട്ട്, റോഷ്‌നി ഹരിപ്രിയൻ, സത്യരാജ്, വിശ്വ, മലയാളിതാരം ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മദ്രാസ് മാറ്റിനി. ഇപ്പോൾ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായിയിരിക്കുകയാണ്. സ്നേകൻ എഴുതിയ വരികൾക്ക് കെ സി ബാലസാരംഗൻ സംഗീതം പകർന്ന് വിജയ് യേശുദാസ് ആലപിച്ച ഉശിര് ഉന്നൈതാൻ എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.
മദ്രാസ് മോഷൻ പിക്‌ചേഴ്സ് പ്രൊഡക്ഷന്റെ ബാനറിൽ ഡ്രീം വാരിയർ പിക്ചേഴ്സ് അവതരിപ്പിക്കുന്ന മദ്രാസ് മാറ്റിനി ആർച്ച് തോമസൺ, റോബർട്ട് മാർട്ടിചെങ്കോ, കോറിൻ മാർട്ടിചെങ്കോ, കാർത്തികേയൻ മണി, ദേവ് ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ, തന്റെ കെയർടേക്കറുടെ നിർദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് മദ്രാസ് മാറ്റിനി.






