സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാവൂർ- ചാത്തമംഗലം കൂട്ടായ്മയുടെ ശക്തിപ്രകാശം; മോഹനൻ മാസ്റ്റർക്ക് ആദരവും പുതിയ അംഗ പ്രവേശനവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : മാവൂർ-ചാത്തമംഗലം പ്രദേശത്തെ ഇടതുപക്ഷ പ്രവർത്തനങ്ങൾക്ക് പുതുജീവനേകുന്ന തരത്തിൽ പുതിയ സി.പി.എം. അംഗത്തിനുള്ള സ്വീകരണയോഗവും കേരള ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹനൻ മാസ്റ്റർക്കുള്ള ആദരവും ഭംഗിയായി സംഘടിപ്പിച്ചു. മാവൂർ പഞ്ചായത്തിലെ 8, 9, 7 വാർഡുകളുടെയും ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 12 കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് കൈത്തുട്ടി മുക്കിൽ വച്ച വേദിയിൽ പരിപാടി അരങ്ങേറിയത്.

പരിപാടിയുടെ പ്രധാന ആകർഷണമായി കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം മോയിൻ ഓളിക്കൽ മോഹനൻ മാസ്റ്ററിനെ ഷോൾ അണിയിച്ച് ആദരിച്ചു. ഇടതുപക്ഷ ശക്തി ഗ്രാമീണ തലത്തിൽ കൂടുതൽ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് മോഹനൻ മാസ്റ്റർ കേരള ബാങ്ക് പ്രസിഡന്റായും പാർട്ടി പ്രവർത്തകനായും മുന്നോട്ടുവച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.

പുതിയ പാർട്ടി അംഗമായ സലാമുട്ടിയെ ഔദ്യോഗികമായി സി.പി.എം. കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് ചടങ്ങിന്റെ മറ്റൊരു പ്രധാനഘട്ടമായി. മോഹനൻ മാസ്റ്റർ സ്വയം പാർട്ടി പതാക കൈമാറി സലാമുട്ടിക്ക് സ്വാഗതം നൽകിയത് ചടങ്ങിനെ ഏറെ ശ്രദ്ധേയമാക്കി. പുതിയ അംഗം പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹിക ഇടപെടലുകളിലും നിറഞ്ഞ പങ്കാളിത്തം വഹിക്കുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

എം. ധർമ്മജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ കുമാർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, ഏരിയ സെക്രട്ടറി ഷൈപു, ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ പ്രസംഗിച്ചു. മേഖലയിൽ നടപ്പിലാക്കാനിരിക്കുന്ന വികസന പദ്ധതികളും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും നേതാക്കൾ വിശദീകരിച്ചു.

പുതുക്കുടി സുരേഷ് യോഗത്തിന് സ്വാഗതം പറഞ്ഞു. പ്രവാസി സംഘം കുന്ദമംഗലം ഏരിയ പ്രസിഡണ്ട് വിച്ചാവ നന്ദി രേഖപ്പെടുത്തി. മേഖലയിലെ ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും വിപുലമായി പങ്കെടുത്ത ചടങ്ങ്, മാവൂർ-ചാത്തമംഗലം മേഖലയിൽ പാർട്ടി കൂട്ടായ്മ ശക്തമാകുന്നതിന്റെ തെളിവായിത്തീർന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement