പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയായ 22 കാരൻ മുങ്ങിമരിച്ചു. കോയമ്പത്തൂരിൽ നിന്ന് പഠനയാത്രയുടെ ഭാഗമായെത്തിയ സംഘത്തിലെ അംഗമായ നന്ദഗോപാൽ (22) ആണ് മരിച്ചത്
മുക്കാലിക്ക് സമീപം ഭവാനി പുഴയിൽ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുഴയിൽ കുടുങ്ങിയ നന്ദഗോപാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






