സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐഐടി ബോംബെയുടെ വികസനത്തിന് വേണ്ടി 2500 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി: ബോംബൈ ഐഐടിയുടെ തുടർ വികസനവുമായി ബന്ധപ്പെട്ട് 2500 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് ഉത്തരവ്.

വനപ്രദേശത്തടക്കം കഴിയുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ ഒഴിപ്പിച്ച് ഐഐടിയുടെ വികസന പ്രവർത്തനങ്ങൾ നടത്താമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവ്. ഇതിനായി പൊലീസിനെ അടക്കം ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു.

ഉത്തരവ് ഇന്ന് നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ. വർഷങ്ങളായി ഇവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തിലടക്കമുള്ള വരെ ഒഴിപ്പിക്കുന്നത് അവരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് കേസിൽ ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ കെ ഗിരീഷ് കുമാർ വാദിച്ചു. ജീവിക്കാനുള്ള ആരുടെയും അവകാശത്തെ ഹനിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസിലെ എതിർ കക്ഷികളായ മഹാരാഷ്ട്ര സർക്കാർ, ബോംബൈ ഐഐടി, മുംബൈ മുനസിപ്പൽ കോർപ്പേറേഷൻ ഉൾപ്പെടെയുള്ളവർക്ക് ഇതിനോടകം നോട്ടീസ് അയച്ചു. പിന്നീട് സുപ്രീംകോടതി കേസിൽ വിശദമായി വാദം കേൾക്കും. അതെസമയം ബോംബൈ ഐഐടിക്ക് അനുവദിച്ച ഭൂമിയിൽ ഹർജിക്കാർ ഉൾപ്പെടെയുള്ളവർ അനധികൃതമായാണ് താമസിക്കുന്നതെന്നായിരുന്നു എതിർ കക്ഷികളുടെ വാദം. കേസിൽ ഹർജിക്കാർക്കായി അഭിഭാഷകരായ സുനിൽ മിശ്ര, സുശീൽ ശുക്ല എന്നിവരും ഹാജാരായി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.