സി പി സുഗതൻ
സംഭവ ബഹുലമായ ഒരു വര്‍ത്തമാനത്തിന്റെ ഏറ്റവും അവസാനം അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉക്രൈനെ കൈവിട്ടു. ചരിത്ര ബോധവും ദിശാ ബോധവുമില്ലാത്തവരാണ് ട്രംപിന്റെ ഈ നടപടിയെ വിമർശിക്കുന്നത്. ഒരു സ്വതന്ത്ര രാജ്യം മറ്റൊരു സ്വതന്ത്ര രാജ്യത്തെ ആക്രമിക്കുന്നത് (റഷ്യ ഉക്രൈനെ ആക്രമിച്ചത്) അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമായിരിക്കും. അത് പുതിയ ലോക ക്രമത്തിന്റെ യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്!!
എല്ലാ രാജ്യങ്ങളും അതിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ യുദ്ധത്തിനിറങ്ങും. ആ യുദ്ധത്തിന്റെ സമയം നിശ്ചയിക്കുന്നവരും അവരായിരിക്കും. ഇവിടെ റഷ്യ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൈന്യത്തെ ഉക്രയിനിലേക്ക് അയച്ചു. അതിനെ ന്യായീകരിക്കാനാണ് ഞാനിഷടപ്പെടുന്നത്.
1962ല്‍ ക്യുബന്‍ മിസ്സൈല്‍ പ്രശ്നം ഉണ്ടായത് ഉക്രൈന്‍ പ്രശ്നത്തിനു സമാനമായ സാഹചര്യത്തിലായിരുന്നു. ക്യുബയില്‍ ആണവ മിസ്സൈലുകള്‍ സ്ഥാപിക്കാന്‍ സോവിയറ്റ് യൂണിയൻ തീരുമാനിക്കുന്നു!!. കമ്മ്യൂണിസ്റ്റ് ക്യുബയില്‍ സോവിയറ്റ് മിസ്സൈലുകള്‍ വന്നാലുണ്ടാകുന്ന അപകടം മനസ്സിലാക്കി അമേരിക്ക യുദ്ധത്തിനൊരുങ്ങി. അവസാനം ക്രൂഷ്ചേവ് ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി ഒരു മുന്നാം ലോക മഹായുദ്ധം ഒഴിവാക്കി.
ഇവിടെ ഉക്രൈന്‍ പ്രശ്നം അമേരിക്കക്ക് ക്യുബന്‍ പ്രശ്നം പോലെ റഷ്യക്ക് അതീവ പ്രാധാന്യമുളളതാണ്. ഉക്രൈന്‍ നാറ്റോ അംഗമാകാൻ പോയി. നാറ്റോയുടെ ബെെ ലോ നോക്കിയാല്‍ റഷ്യ ചെയ്യുന്നത് ശരിയാണെന്ന് ബോധ്യപ്പെടും. നാറ്റോ അംഗ രാജ്യങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യത്തെ നാറ്റോ അoഗമാല്ലാത്ത ഒരു രാജ്യം ആക്രമിച്ചാല്‍ അമേരിക്കയുടെ നേത്യത്വത്തിൽ എല്ലാ നാറ്റോ അംഗങ്ങളും അവരുമായി യുദ്ധം ചെയ്യണമെന്നാണ് വ്യവസ്ഥ .
ഉക്രൈൻ നാറ്റോ അംഗം ആകുന്നതിനു മുൻപാണ് റഷ്യ ആക്രമിച്ചത്. നാറ്റോ അംഗമായാല്‍ ആണവ ബോംബെറുകളും, മിസ്സൈലുകളും അമേരിക്ക ഉക്രൈനില്‍ സ്ഥാപിക്കുമായിരുന്നു. വെറും 2 മിനിറ്റു കൊണ്ട് നാറ്റോ ആണവ മിസ്സൈലുകള്‍ മോസ്ക്കോയിൽ പതിക്കും. അതീവ ഗുരുതരമായ സുരക്ഷ പ്രശ്നമായാണ് ഉക്രൈന്‍റെ നാറ്റോ പ്രവേശം മുലമുണ്ടാകുന്നത് .അത് തടയാന്‍ റഷ്യ ഉക്രൈനിനെ ആക്രമിച്ചു. പുടിൻ അന്ന് പറഞ്ഞത് ഇത് തന്നെയാണ്.
ചൈന ടിബറ്റ് കയ്യടക്കിയപ്പോള്‍ ഇന്ത്യയുടെ സുരക്ഷയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാതെ ഹിന്ദി -ചീനി ഭായി ഭായി എന്ന മുദ്രാവാക്യം പാടി നടന്ന നെഹ്രറുവല്ല പുടിന്‍. നേപ്പാളില്‍ ചൈന അനുകുല കമ്മ്യൂണിസ്റ്റുകൾ അധികാരത്തില്‍ വരുന്നതിനു സഹായിച്ച മന്‍മോഹന്‍ എന്ന പ്രാണനില്ലാത്ത പ്രധാനമന്ത്രിയല്ല പുടിന്‍. സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നേപ്പാള്‍ ക്ലീന്‍ ആക്കാതെ കവിതയും പാടി നടന്ന വജ്പായി അല്ല പുടിന്‍. ശ്രീലങ്കയില്‍ LTTE യെ നിലനിര്‍ത്തി ലിവറേജ് ഉണ്ടാക്കിയെടുത്തു ചൈനയുടെ അവിടുത്തെ കടന്നു കയറ്റം തടയാന്‍ ശ്രമിക്കാത്ത ഇന്ത്യ അല്ല റഷ്യ.
1962 ല്‍ പ്രസിഡൻ്റ് കെന്നഡി ക്യൂബൻ പ്രശ്നത്തില്‍ അമേരിക്കക്ക് വേണ്ടി എന്ത് ചെയ്തോ അതെ പുടിന്‍ റഷ്യക്കു വേണ്ടി ചെയ്യുന്നുള്ളൂ. മോദി വിളിച്ചാല്‍ റഷ്യ ആക്രമണം നിര്‍ത്തും എന്നൊക്കെയുള്ള സംഘി വര്‍ത്തമാനമൊക്കെ ചുമ്മാ കേള്‍ക്കാന്‍ കൊള്ളാം. റഷ്യന്‍ രാഷ്ട്ര താല്‍പ്പര്യത്തിനു മുന്‍പില്‍ മോദിക്കും ട്രംപിനും ഒന്നും ചെയ്യാന്‍ പറ്റില്ല. കുഴിയിലോട്ടു കാലും നീട്ടി ഇരിക്കുന്ന ബൈഡൻ എന്ന ഒരു പടുകിളവനെ പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്ത അമേരിക്കക്കാരുടെ 40 ലക്ഷം കോടിയാണ് അദ്ദേഹം നശിപ്പിച്ചത്.
ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാത്ത ഇതുവരെയുള്ള പ്രധാന മന്ത്രിമാരെപ്പോലെ അല്ല മോദി. അദ്ദേഹത്തിന് ഇന്ത്യ ഫസ്റ്റ്. അതുപോലെ അമേരിക്കന്‍ താല്‍പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഫസ്റ്റ് എന്ന പോളിസിയുമായി ട്രംപും. ഇത് പഴയ ശീത യുദ്ധ കാലമല്ല. പ്രാഗ്മാറ്റിക്ക് കാലമാണ്.






