ലോകത്തെ തന്നെ ഞെട്ടിച്ച് ഒരു വസ്ത്രം. അതും അമ്പരപ്പിക്കുന്ന സവിശേഷതയോടെ ഇപ്പോൾ ലോകമെമ്പാടുമുള്ള ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഒരു മില്യണ്‍ ഡോളറാണ് ആ വസ്ത്രത്തിന്‍റെ മൂല്യം. ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണമായും സ്വർണ്ണത്തിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ഈ അസാധാരണ വസ്ത്രം ഇന്ന് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണ വസ്ത്രം കൂടിയാണ്. അതിന്‍റെ യഥാര്‍ത്ഥ വില10,88,000 ഡോളറാണ് (ഏതാണ്ട് 9,65,26,326 ഇന്ത്യന്‍ രൂപ)!.
10 കിലോയിൽ കൂടുതൽ ഭാരമുള്ള ഈ സ്വർണ്ണ വസ്ത്രം അതിന്‍റെ വിലയില്‍ തന്നെ ലോക റെക്കോർഡ് സൃഷ്ടിചിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഈ വസ്ത്രം 1,270.5 ഗ്രാം (44.8 oz) 21 കാരറ്റ് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിത്. ഈ സ്വർണ്ണവസ്ത്രത്തിന്‍റെ ആകെ ഭാരം 8,810.7 ഗ്രാം (310.7 oz). ഒരു സ്വർണ്ണക്കിരീടവും സ്വർണ്ണക്കമ്മലും സ്വർണ്ണവളയും ഉൾപ്പെടുമ്പോഴാണ് ഈ സ്വർണ്ണവസ്ത്രം പൂർണ്ണമാവുക. ആകെ മൊത്തം ഭാരം 10,081.2 ഗ്രാം (355.6 oz) ആണ്.










