കാസർഗോഡ്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടാക്കൾ കവര്‍ന്നു.
ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പതിവ് പൂജകൾക്കായി എത്തിയ ആചാരസ്ഥാനം വാതിൽ കുത്തിത്തുറന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയിലും കണ്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു.
നീലേശ്വരം പൊലീസ് സംഘം സംഭവം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടൊപ്പം വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം വ്യാപകമായി പുരോഗമിക്കുകയാണ്.






