Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജയില്‍ വകുപ്പിന്റെ കഫറ്റീരിയയില്‍ മോഷണം: 4 ലക്ഷം കളവ് പോയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ കഫറ്റീരിയയില്‍ മോഷണം. സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫറ്റീരിയില്‍നിന്ന് നാലു ലക്ഷം രൂപയോളം മോഷണം പോയെന്നാണു റിപ്പോര്‍ട്ട്. ട്രഷറിയില്‍ അടയ്ക്കാന്‍ വച്ചിരുന്ന പണമാണ് മോഷണം പോയത്. തടവുകാര്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന കഫറ്റീരിയയില്‍ നിന്നുമാണ് പണംകാണാതായതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെ വച്ചിരുന്ന ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണു കരുതുന്നത്. മൂന്നു ദിവസത്തെ വരുമാനമാണ് പിന്നിലെ മുറിയിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നത്. കഫേയുടെ താക്കോല്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണു കരുതുന്നതെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൂജപ്പുര പൊലീസ് അറിയിച്ചു. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡിന്റെ അരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer