Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളാ തീരത്ത് കടലാക്രമണ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഫലമായി കേരള തീരത്ത് കടലാക്രമണ സാധ്യത ഉയർന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വൈകുന്നേരം 5.30 വരെ കേരള തീരത്ത് 0.4 മുതൽ 1.2 മീറ്റർ വരെ, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്രവും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറിയ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ കടലിൽ ഇറക്കുന്നത് ഒഴിവാക്കണമെന്നും, ഇതിനുള്ള നിയന്ത്രണങ്ങൾ പാലിച്ച് ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൂർണ്ണമായും ശ്രദ്ധാപൂർവകമായ ജാഗ്രത പാലിക്കണമെന്നും, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനു സഹായിക്കുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു .

Recent News

Advertisement
WhiteswanTV Footer