തൃശ്ശൂർ : കാട്ടകാമ്പാൽ പഞ്ചായത്തിൽ എൻഡിഎയുടെ സഖ്യകക്ഷികളായ ബിജെപിയും ബിഡിജെഎസും തമ്മിൽ സീറ്റ് ധാരണക്ക് സാധിച്ചില്ല. ഇതോടെ ബിഡിജെഎസ് പഞ്ചായത്തിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് അറിയിച്ചു.
പഞ്ചായത്തിലെ ഒന്നാം വാർഡിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി എസ്എൻഡിപി സമുന്നത നേതാവായ പരമേശ്വരനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എൻഡിഎയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
സഖ്യം തകർന്നതോടെ വാർഡിലെ മത്സരം കൂടുതൽ കടുപ്പവും അനിശ്ചിതത്വവും നിറഞ്ഞതായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നാല് കക്ഷികളും ശക്തമായ സാന്നിധ്യത്തോടെ രംഗത്തെത്തുന്ന സാഹചര്യത്തിൽ ആർ വിജയിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ് രൂപപ്പെടുന്നത്. ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കുന്ന തീരുമാനം, പഞ്ചായത്തിലെ ബിജെപിക്ക് തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തൽ.






