തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സിപിഐ യോഗത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നു പറഞ്ഞത് മാധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയൻ പദ്ധതിയിൽ യാതൊരു പരാജയവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട തിരിച്ചടിക്ക് കാരണം ശബരിമല സ്വർണക്കൊള്ളയല്ല. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ യഥാർത്ഥ കാരണങ്ങൾ പാർട്ടിയിൽ ചർച്ചചെയ്ത ശേഷമേ പറയാൻ കഴിയൂ എന്നും മന്ത്രി അറിയിച്ചു. വോട്ടിങ് ശതമാനമൊക്കെ പരിശോധിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയ പിറകോട്ടടിയുണ്ട്. പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുന്നോട്ട് വരും എന്നും മന്ത്രി വ്യക്തമാക്കി.






