വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് എൽഡിഎഫ് മുന്നണികളെ സംബന്ധിച്ച് അതി നിർണായകമാണ്. ഏതു വിധേനയും തെരഞ്ഞെടുപ്പിൽ വിജയം കണ്ടില്ലെങ്കിൽ പിന്നീട് അങ്ങോട്ട് മുന്നണികളുടെയും പാർട്ടികളുടെയും സ്ഥിതി വളരെയധികം ദയനീയം ആയിരിക്കും. ഒട്ടേറെ ഘടകകക്ഷികൾ ചേർന്ന് മുന്നണികളാണ് കേരളത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. ഇടതുമുന്നണി പരിശോധിച്ചു കഴിഞ്ഞാൽ ഒന്നാം പിണറായി സർക്കാരിന്റെ ഉറക്കത്തിൽ ഉണ്ടായിരുന്ന ഘടകകക്ഷികൾക്ക് പലതും ശക്തി ക്ഷയിച്ചിരിക്കുന്നു. അധികാരം ലക്ഷ്യം വെച്ച് ഇടതുമുന്നണിയിൽ പോയ മാണി കോൺഗ്രസിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. കെഎം മാണിയുടെ പാരമ്പര്യവും പറഞ്ഞുകൊണ്ട് എല്ലാകാലത്തും മധ്യകേരളത്തിൽ ഇടതു വലതു മുന്നണികളെ നിയന്ത്രിച്ച് അധികാരത്തിന്റെ കരുത്തിൽ തുടരാമെന്ന് കരുതിയ കുഞ്ഞുമാണിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോമസ് ചാഴിക്കാടന്റെ പരാജയം കൂടിയായപ്പോൾ മാണി കോൺഗ്രസിന്റെ പതനം പൂർത്തിയായി. എൻസിപി-എസിന്റെ അവസ്ഥയും ഏറെക്കുറെ പരിതാപകരം തന്നെയാണ്. ശശീന്ദ്രനും തോമസ് കെ തോമസിനും ഒന്നും അടുത്ത തവണ സീറ്റ് പോലും കിട്ടുമെന്ന് തോന്നുന്നില്ല. ഇപ്പോഴുള്ള മന്ത്രിമാരിൽ പലരും അടുത്തതവണ പരാജയപ്പെടുവാനാണ് സാധ്യത. മാണി കോൺഗ്രസിൽ നിന്നും മത്സരിക്കുന്ന ഇപ്പോഴത്തെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെടുവാനാണ് സാധ്യത. മന്ത്രി റോഷി അഗസ്റ്റിൻ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. കേരളാ കോൺഗ്രസ് എം വന്നത് കൊണ്ട് എൽഡിഎഫിനോ സിപിഎമ്മിനോ ഗുണമുണ്ടായില്ലെന്നും വിമർശനമുണ്ടായി. അഞ്ചാം തവണയും ഒരേ മണ്ഡലത്തിൽ മത്സരിക്കുന്ന റോഷി അഗസ്റ്റിൻ അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.






