എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്നത്
രാവിലെ എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ രാത്രിമുഴുവന്‍ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്ത് ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകും. കോഫിയിലെ കഫീന്‍ പണിതരും. അതിനാല്‍ എഴുന്നേറ്റയുടന്‍ ശുദ്ധമായ വെള്ളം കുടിക്കുന്നത് ഊര്‍ജം പകരുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും.
കണ്ണ് തുറക്കുമ്പോള്‍ തന്നെ ഫോണ്‍ നോക്കുന്നത്
എഴുന്നേറ്റയുടന്‍ ഫോണ്‍ നോക്കുന്നത് മസ്തിഷ്കത്തിന് അത്ര നല്ലതല്ല. മൊബൈല്‍ ഫോണില്‍ നിന്നുള്ള പലകാഴ്ചകളും വിവരങ്ങളുമൊക്കെ സമ്മര്‍ദം വര്‍ധിപ്പിക്കുകയും അമിത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും. ഒരു പതിനഞ്ച് മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷം നോക്കിയാല്‍ മതി
ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്
പ്രാതല്‍ സ്കിപ്പ് ചെയ്യുന്നവര്‍ ഏറെയാണ്. പ്രാതല്‍ കഴിക്കാതിരിക്കുന്നതിലൂടെ പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ നിലയില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും. എഴുന്നേറ്റ് രണ്ടു മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കണം. പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും നാരുകളും കാര്‍ബോഹൈഡ്രേറ്റുമെല്ലാം അടങ്ങിയ സന്തുലിതമായ ഭക്ഷണമാണ് വേണ്ടത്.
വ്യായാമം ചെയ്യാതിരിക്കുന്നത്
വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച സമയം രാവിലെയാണ്. ആവശ്യമായ വ്യായാമം ലഭിക്കാത്തവരില്‍ ഹൃദ്രോഗം, പലവിധം കാന്‍സറുകള്‍, പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങി പലവിധരോഗങ്ങളും സ്ഥിരീകരിക്കാറുണ്ട്.
എല്ലാം സമാധാനത്തോടെ മതി
രാവിലെ വെറുതെ വെപ്രാളം കാണിക്കുന്നവരുണ്ട്. സമാധാനത്തോടെ ചെയ്ത് തീര്‍ക്കേണ്ടവ ധൃതിയില്‍ ചെയ്യരുത്. ഇത് സമ്മര്‍ദ്ദമേറ്റും. ഇത് ശാന്തമായ മാനസികാവസ്ഥയിലേക്ക് എത്തുന്നതിന് തടസ്സമാകും. ആ ദിവസം മുഴുവന്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലും മറ്റും പരാജയപ്പെടാനും കാരണമാകും.






